പി പി ചെറിയാന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലാദ്യമായി ഒരു സിറ്റിംഗ് പ്രസിഡന്റിന്റെ ഒപ്പ് കറന്‍സി നോട്ടുകളില്‍ (ഡോളര്‍) പതിപ്പിക്കാന്‍ ട്രഷറി വകുപ്പ് തീരുമാനിച്ചു. അമേരിക്കയുടെ 250-ാം വാര്‍ഷികത്തോടുള്ള ആദരസൂചകമായാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഒപ്പ് നോട്ടുകളില്‍ ഉള്‍പ്പെടുത്തുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം അവസാനത്തോടെ പുറത്തിറങ്ങുന്ന നോട്ടുകളിലാണ് ട്രംപിന്റെ ഒപ്പ് പ്രത്യക്ഷപ്പെടുക. നിലവിലെ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിന്റെ ഒപ്പിനോടൊപ്പമായിരിക്കും ഇത്. നൂറു വര്‍ഷത്തിലേറെയായി കറന്‍സി നോട്ടുകളില്‍ ഒപ്പിടാറുള്ള യുഎസ് ട്രഷററുടെ ഒപ്പ് ഇതോടെ ഒഴിവാക്കപ്പെടും എന്ന പ്രത്യേകതയുമുണ്ട്.
മുന്‍പ് ഒരു പ്രസിഡന്റും സ്വന്തം ഒപ്പ് കറന്‍സിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍, ട്രഷറി വകുപ്പിന്റെ ഈ തീരുമാനം അഭൂതപൂര്‍വ്വമായ ഒരു മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.