പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: ഇറാനുമായുള്ള യുദ്ധം, ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പുതിയതായി ഏര്‍പ്പെടുത്തിയ 'അമേരിക്ക ഫസ്റ്റ്' പുരസ്‌കാരം സമ്മാനിച്ച് ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍. ബുധനാഴ്ച നടന്ന റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഫണ്ട് ശേഖരണ പരിപാടിക്കിടെയാണ് സ്വര്‍ണ്ണ പരുന്തിന്റെ രൂപത്തിലുള്ള പ്രതിമ ട്രംപിന് കൈമാറിയത്.
അമേരിക്കയുടെ പുതിയ സുവര്‍ണ്ണ കാലഘട്ടത്തിന് അനുയോജ്യമായ പുരസ്‌കാരമാണിതെന്ന് മൈക്ക് ജോണ്‍സണ്‍ വിശേഷിപ്പിച്ചു. എന്നാല്‍, രാജ്യവും ലോകവും വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ ട്രംപിനെ പ്രീണിപ്പിക്കാനായി ഇത്തരം 'വ്യാജ പുരസ്‌കാരങ്ങള്‍' നിര്‍മ്മിക്കുകയാണെന്ന് ഡെമോക്രാറ്റുകളും രാഷ്ട്രീയ നിരീക്ഷകരും പരിഹസിച്ചു.
ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ കാരണം വിമാനത്താവളങ്ങളിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ഇങ്ങനെയൊരു പുരസ്‌കാരം നല്‍കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഫ്‌ളോറിഡയില്‍ നിന്നുള്ള പ്രതിനിധി കാത്തി കാസ്റ്റര്‍ കുറ്റപ്പെടുത്തി. മുന്‍പ് 'ക്ലീന്‍ കോള്‍' പുരസ്‌കാരം, ഫിഫ സമാധാന സമ്മാനം തുടങ്ങിയവയും സമാനമായ രീതിയില്‍ ട്രംപിന് നല്‍കപ്പെട്ടിരുന്നു.