സാം മാത്യു (ഡാളസ്)
ഡാളസ്: ഇന്ത്യാനയില്‍ അന്തരിച്ച ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജ് (SABC) മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എ.സി ജോര്‍ജിന്റെ (90) സംസ്‌കാര ശുശ്രൂഷകള്‍ ഡാളസ് സയോണ്‍ എ.ജി. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് 27, 28 തീയതികളില്‍ ഡാളസില്‍ വെച്ച് നടക്കും.
ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിത്വമായിരുന്നു.
ശുശ്രൂഷാ സമയവിവരങ്ങള്‍:
പൊതുദര്‍ശനവും അനുസ്മരണ സമ്മേളനവും:
തിയതി: മാര്‍ച്ച് 27, വെള്ളിയാഴ്ച, സമയം: വൈകിട്ട് 6:30
സ്ഥലം: ഡാളസ് റെസ്റ്ററേഷന്‍ ചര്‍ച്ച് (4309 Main Street, Rowlett, Texas, 75088)
സംസ്‌കാര ശുശ്രൂഷ: മാര്‍ച്ച് 28, ശനിയാഴ്ച, സമയം: രാവിലെ 9:00
സ്ഥലം: ഡാളസ് റെസ്റ്ററേഷന്‍ ചര്‍ച്ച്, റോയ്‌ലറ്റ്.
ശുശ്രൂഷകള്‍ക്ക് ശേഷം ലവോണിലുള്ള ലേക്ക് വ്യൂ സെമിത്തേരിയില്‍ (2343 Lake Road, Lavon, Texas 75166) ഭൗതിക ശരീരം സംസ്‌കരിക്കും.