യൂറോപ്യന്‍ ഭൂഖണ്ഡത്തിലെ ജൂതകേന്ദ്രങ്ങള്‍ക്ക് നേര്‍ക്കുണ്ടാകുന്ന സംഘടിത ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാനാണെന്ന സംശയവുമായി യൂറോപ്യന്‍ സുരക്ഷാ ഏജന്‍സികള്‍. ഇറാനുമായി ബന്ധമുള്ള പ്രോക്‌സി സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. വിഷയത്തില്‍ സുരക്ഷാ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ നടക്കുന്ന യുഎസ്, ഇസ്രയേല്‍-ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട തിരിച്ചടിയെന്നോണമാണ് തീവെപ്പ് മുതല്‍ ബോംബ് ആക്രമണശ്രമങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടക്കുന്നത് എന്നാണ് നിഗമനം.