സുസ്ഥിര യാത്ര: ലോക സഞ്ചാരികളുടെ ലിസ്റ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്  

By: 600002 On: Mar 26, 2026, 9:17 AM

 


സുസ്ഥിര യാത്രകള്‍ക്ക് പുതിയ കാലത്തെ സഞ്ചാരികള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുവെന്ന് ഡിജിറ്റല്‍ യാത്രാ പ്ലാറ്റ്‌ഫോമായ അഗോഡയുടെ സര്‍വേ പറയുന്നു. ഏഷ്യയിലെ ഒമ്പത് രാജ്യങ്ങള്‍ക്കിടയിലെ സഞ്ചാരികളില്‍ നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തായ്‌ലന്‍ഡാണ് സുസ്ഥിര യാത്ര ഏറ്റവും കൂടുതല്‍ പരിഗണിക്കുന്നവരില്‍ മുന്നിലുള്ളത്. ഇന്ത്യ മൂന്നാം സ്ഥാനത്തുണ്ട്. 

95 ശതമാനം തായ്‌ലന്‍ഡുകാരും സുസ്ഥിര യാത്രയെ പ്രധാന്യത്തോടെ കരുതുന്നവരാണ്. തൊട്ടുപിന്നിലായി 93 ശതമാനം പേരുമായി ഇന്‍ഡോനേഷ്യയാണുള്ളത്. 88 ശതമാനം പേരുമായി ഇന്ത്യയും മലേഷ്യയും മൂന്നാം സ്ഥാനം പങ്കിട്ടു. 

സവിശേഷ അനുഭവങ്ങളായി യാത്രകളെ മാറ്റാന്‍ കൂടുതല്‍ പേരും ആഗ്രഹിക്കുന്നുണ്ട്. യാത്രകള്‍ പോകുന്ന പ്രദേശങ്ങളിലെ പ്രാദേശിക സമൂഹങ്ങള്‍ക്ക് പ്രയോജനപ്പെടും വിധമാകണം യാത്രകളെന്നും നിരവധി പേര്‍ കരുതുന്നു.