ആന്ധ്രാപ്രദേശില്‍ സ്വകാര്യ ബസ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ച് തീപിടിച്ച് 12 പേര്‍ക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശിലെ മര്‍ക്കപുരം ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു ദുരന്തം. അപകടത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരുക്കേറ്റ 20 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഹരികൃഷ്ണ ട്രാവല്‍സിന്റെ ഉടമസ്ഥതയിലുള്ള ബസ് തെലങ്കാനയിലെ നിര്‍മലില്‍ നിന്ന് നെല്ലൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടത്തില്‍പ്പെട്ടത്. ടിപ്പറുമായി കൂട്ടിയിടിച്ച ബസിന് തീപിടിക്കുകയും യാത്രക്കാര്‍ വെന്തുമരിക്കുകയുമായിരുന്നു.