പി പി ചെറിയാന്‍
വാഷിംഗ്ടണ്‍/ടെഹ്റാന്‍: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന നിര്‍ദ്ദേശം ഇറാന്‍ ഔദ്യോഗികമായി തള്ളി. ഇസ്രായേലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ ആക്രമണം ശക്തമാക്കിയതോടെ മേഖലയിലെ സാഹചര്യം അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കയുടെ നിര്‍ദ്ദേശങ്ങള്‍ തള്ളിയ ഇറാന്‍, യുദ്ധം അവസാനിപ്പിക്കാന്‍ ശത്രുരാജ്യങ്ങളുടെ ഭാഗത്തുനിന്നുള്ള എല്ലാ അധിനിവേശങ്ങളും വധശിക്ഷകളും അവസാനിപ്പിക്കുക.
ഇറാന് മേല്‍ ഇനി ഒരു യുദ്ധം അടിച്ചേല്‍പ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക.യുദ്ധനഷ്ടപരിഹാരം നല്‍കുക.മേഖലയിലെ എല്ലാ പ്രതിരോധ ഗ്രൂപ്പുകള്‍ക്കും ബാധകമാകുന്ന രീതിയില്‍ എല്ലാ മുന്നണികളിലും യുദ്ധം അവസാനിപ്പിക്കുക.ഹോര്‍മുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കുക.എന്നീ സ്വന്തം നിബന്ധനകള്‍ മുന്നോട്ടുവെച്ചു:
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണമുണ്ടായി. സൗദി അറേബ്യയും ബഹ്റൈനും ഡ്രോണ്‍-മിസൈല്‍ ഭീഷണിയിലാണ്. പകരമായി ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി.
സ്ഥിതിഗതികള്‍ നേരിടാന്‍ കൂടുതല്‍ സൈനികരെ അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് അയച്ചു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി.
ഹോര്‍മുസ് കടലിടുക്കിലെ തടസ്സങ്ങള്‍ കാരണം ലോകവിപണിയില്‍ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരലിന് 100 ഡോളറിന് മുകളിലാണ് ഇപ്പോള്‍ വ്യാപാരം നടക്കുന്നത്.