ചമ്മുണ്ട റെജി വറുഗീസിന്റെ മാതാവ് നിര്യാതയായി

By: 600002 On: Mar 26, 2026, 6:38 AM


 

ഡാളസ്: യുഎസ്എയിലെ ഡാളസില്‍ വച്ച് സാറാമ്മ വറുഗീസ് നിര്യാതയായി. പരേതനായ പി. ടി. വറുഗീസ് (മൈലപ്ര) യുടെ ഭാര്യയും പരേതയായ മോളി ജോസ്, സാലി സോമന്‍, ജോയ് വറുഗീസ്, റെജി വറുഗീസ് (ചാമുണ്ട ഓട്ടോ മോറ്റീവ്) എന്നിവരുടെ  അമ്മയാണ് പരേത.

ജോസ് തോമസ്, സോമന്‍ ഗീവറുഗീസ്, ആലീസ് ജോയ്, ജെസ്സി റെജി എന്നിവരാണ് മരുമക്കള്‍. 

അവരുടെ പേരക്കുട്ടികളായ സ്റ്റിന്‍സി ആഗ്‌നല്‍, ഷെറിന്‍ സിബി, റെനിറ്റ അജയ്, ഷെമ്മി സാനു, റെനില്‍ ജോയ്, ഷാലെറ്റ് റെജി, ഷഞ്ചസ് റെജി എന്നിവര്‍ സ്‌നേഹ നിധിയായ അവരെ സ്‌നേഹപൂര്‍വ്വം ഓര്‍മ്മിക്കുന്നു.

അവര്‍ സ്‌നേഹവും കാരുണ്യവുമുള്ള ഒരു വ്യക്തിയായിരുന്നു. സാറാമ്മ വര്‍ഗീസ്സ് സമൂഹത്തില്‍ സജീവമായി ഇടപെടുകയും മുംബൈയിലും പത്തനംതിട്ടയിലെ പൊന്‍മുടിയിലും, ടെക്‌സസ്, (യുഎസ്എ) യിലെ ഡാളസിലും ജീവിതത്തിലുടനീളം കണ്ടുമുട്ടിയ എല്ലാവരുടെയും ഹൃദയങ്ങളെ സ്പര്‍ശിച്ചു പോയ വ്യക്തിയായിരുന്നു.