അമേരിക്കയുടെ വിമാനവാഹിനിക്കപ്പലിന് നേരെ ഇറാന്റെ മിസൈലാക്രമണം 

By: 600002 On: Mar 25, 2026, 1:56 PM


ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണ് നേരെ ക്രൂയിസ് മിസൈല്‍ വിക്ഷേപിച്ചതായി ഇറാന്റെ അവകാശവാദം. ഇറാന്റെ സ്റ്റേറ്റ് ടെലിവിഷനാണ് വാര്‍ത്ത പുറത്തുവിട്ടതെങ്കിലും അമേരിക്കന്‍ അധികൃതര്‍ ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ക്രൂയിസ് മിസൈലുകള്‍ വിമാനവാഹിനിക്കപ്പലിന് നേരെ തൊടുത്തുവെന്നാണ് ഇറാന്റെ സൈനികവിഭാഗം വ്യക്തമാക്കുന്നത്.