പി പി ചെറിയാന്‍
അരിസോണ: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്കുള്ള ലേലത്തിന് രാജസ്ഥാന്‍ റോയല്‍സ് സാക്ഷ്യം വഹിക്കുന്നു. അരിസോണ ആസ്ഥാനമായുള്ള പ്രവാസി ഇന്ത്യന്‍ സംരംഭകന്‍ കാല്‍ സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഏകദേശം 13,500 കോടി രൂപയ്ക്ക് (1.63 Billion) ടീമിനെ വാങ്ങാന്‍ ഒരുങ്ങുന്നു.
ഒരു ഐപിഎല്‍ ടീം ഒരു ബില്യണ്‍ ഡോളറിന് മുകളില്‍ മൂല്യം നേടുന്നത് ഇതാദ്യമായാണ്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സ്‌പോര്‍ട്‌സ് ടെക്‌നോളജി എന്നീ മേഖലകളില്‍ പ്രശസ്തനായ സോമാനി 2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നിക്ഷേപകനാണ്.
വാള്‍മാര്‍ട്ട് ഉടമ റോബ് വാള്‍ട്ടണ്‍, ഡെട്രോയിറ്റ് ലയണ്‍സ് ഉടമസ്ഥരായ ഹാംപ് കുടുംബം എന്നിവരും ഈ ഗ്രൂപ്പിന്റെ ഭാഗമാണ്.
ബിസിസിഐയുടെ അനുമതി ലഭിക്കുന്നതോടെ 2026 ഐപിഎല്‍ സീസണിന് ശേഷം ടീമിന്റെ ഉടമസ്ഥാവകാശം സോമാനിക്ക് ലഭിക്കും.
2008-ല്‍ വെറും 6.7 കോടി ഡോളറിനാണ് മനോജ് ബദാലെയുടെ എമര്‍ജിംഗ് മീഡിയ ടീമിനെ വാങ്ങിയത്.
മറ്റ് പ്രമുഖ ഗ്രൂപ്പുകളെയും അദിത്യ ബിര്‍ള, സീറം ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവരെയും മറികടന്നാണ് സോമാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഈ നേട്ടം സ്വന്തമാക്കിയത്.