പി പി ചെറിയാന്‍
പ്ലാനോ(ഡാളസ്): ഇറാനില്‍ യുദ്ധം ശക്തമാകുന്ന സാഹചര്യത്തില്‍, ടെക്‌സസിലെ പ്ലാനോയില്‍ ഇറാനിയന്‍ അമേരിക്കന്‍ വംശജര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും ഭീകരവാദത്തിനെതിരെയും ശബ്ദമുയര്‍ത്താനാണ് ഇവര്‍ ഒത്തുകൂടിയത്.
ബോംബാക്രമണങ്ങള്‍ക്കിടയിലും ഇറാനിലുള്ള തങ്ങളുടെ കുടുംബാംഗങ്ങള്‍ സന്തോഷത്തിലാണെന്നും, ഇത് നിലവിലെ ഭരണകൂടത്തിന്റെ അന്ത്യമാണെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സൈനിക നീക്കങ്ങള്‍ അമേരിക്ക കുറച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എങ്കിലും പ്രസിഡന്റ് ട്രംപ് ഇറാനിയന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുമെന്ന് പ്രതിഷേധക്കാര്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ആഗോള വിപണിയില്‍ എണ്ണവില ഉയരുന്നത് വലിയ പ്രതിസന്ധിയാണെങ്കിലും, ഇറാനിലെ ഭരണമാറ്റത്തോടെ വിലനിലവാരം സാധാരണ നിലയിലാകുമെന്ന് സമരക്കാര്‍ അവകാശപ്പെട്ടു. യുദ്ധം തുടങ്ങിയത് മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും പ്ലാനോയില്‍ ഇത്തരം റാലികള്‍ നടക്കുന്നുണ്ട്.