പതിവായി റെഡ് മീറ്റ് കഴിച്ചാല്‍ പ്രമേഹ സാധ്യതയെന്ന് പഠനം 

By: 600002 On: Mar 24, 2026, 10:22 AM

 


കൂടിയ അളവില്‍ റെഡ് മീറ്റ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത 49 ശതമാനം കൂട്ടുന്നതായി പഠനം. വളരെ കൂടിയ അളവില്‍ റെഡ് മീറ്റ് പ്രത്യേകിച്ചും സംസ്‌കരിച്ച ഇറച്ചി കഴിക്കുന്നവരിലാണ് രോഗ സാധ്യത കൂടുതലെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ബീഫ്( പോത്ത്, എരുമ, കാള, പശു തുടങ്ങിയ കന്നുകാലികളുടെ ഇറച്ചി), ആട്ടിറച്ചി, പോര്‍ക്ക്, മാനിറച്ചി പോലുള്ള വേട്ടമൃഗങ്ങളുടെ ഇറച്ചി എന്നിവയെല്ലാം റെഡ്മീറ്റില്‍ പെടും. 

റെഡ്മീറ്റിന് പകരം സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതാണ് ആരോഗ്യകരം എന്നും ഇത് പ്രമേഹസാധ്യത 14 ശതമാനം കുറയ്ക്കുമെന്നും പഠനം പറയുന്നു. പഠനത്തിനായി നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയില്‍ നിന്ന് 35000 ത്തിലധികം പേരുടെ ഭക്ഷണരീതി, പ്രമേഹ സാധ്യത എന്നീ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.