കൊളംബിയയില്‍ സൈനിക വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീണു; 66 പേര്‍ മരിച്ചു

By: 600002 On: Mar 24, 2026, 9:06 AM

 

 

കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ്  66 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. അപകടസമയത്ത് വിമാനത്തില്‍ 114 സൈനികരും 11 ജീവനക്കാരും ഉണ്ടായിരുന്നു. 

വ്യോമസേനയുടെ ഹെര്‍ക്കുലീസ് സി 130 വിഭാഗത്തില്‍പ്പെട്ട സൈനിക വിമാനമാണ് അപകടത്തില്‍പ്പെട്ടത്. രാജ്യത്തിന്റെ തെക്ക് ഭാഗത്ത് പെറു അതിര്‍ത്തിക്ക് സമീപമുള്ള പുട്ടുമായോയിലെ പ്യൂര്‍ട്ടോ ലെഗുയിസാമോയിലാണ് സംഭവം. വിമാനം പറന്നുയരുന്നതിനിടെയാണ് തകര്‍ന്നുവീണതെന്നാണ് റിപ്പോര്‍ട്ട്.