മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി 

By: 600002 On: Mar 24, 2026, 8:17 AM

 

 

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. നിര്‍മാതാക്കളില്‍ ഒരാളായ ബാബു ഷാഹിര്‍ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ആവശ്യമാണ് കോടതി തള്ളിയത്. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നുവെന്ന് വ്യക്തമാകൂ എന്നാണ് കോടതിയുടെ നിരീക്ഷണം.

ഈഘട്ടത്തില്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് കെ വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസില്‍ പ്രതികളായ മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മാതാക്കളുടെ ആവശ്യം തള്ളിയത്.

ലാഭവിഹിതത്തില്‍ 40% നല്‍കാമെന്ന് പറഞ്ഞ് തന്റെ പക്കലില്‍നിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് പരാതിക്കാരനായ സിറാജ് ഹമീദിന്റെ പരാതി. ചിത്രത്തിന്റെ നിര്‍മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണി ആന്റണി എന്നിവര്‍ക്കെതിരെയാണ് കേസ്. നടന്‍ സൗബിന്‍ ഷാഹിറിന്റെ പിതാവാണ് ഹര്‍ജിക്കാരനായ ബാബു ഷാഹിര്‍.