ലാഗ്വാര്‍ഡിയയില്‍ ലാന്‍ഡിംഗിനിടെ എയര്‍ കാനഡ വിമാനം ഫയര്‍ ട്രക്കുമായി കൂട്ടിയിടിച്ചു: രണ്ട് പൈലറ്റുമാര്‍ മരിച്ചു, 41 പേര്‍ ആശുപത്രിയില്‍; വിമാനത്താവളം അടച്ചു

By: 600002 On: Mar 24, 2026, 6:29 AM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ലാഗ്വാര്‍ഡിയ വിമാനത്താവളത്തില്‍ എയര്‍ കാനഡ വിമാനം അഗ്‌നിശമന സേനാ ട്രക്കുമായി കൂട്ടിയിടിച്ച് വന്‍ ദുരന്തം. അപകടത്തില്‍ വിമാനത്തിലെ രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റ 41 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മോണ്‍ട്രിയലില്‍ നിന്നുള്ള എയര്‍ കാനഡ ജെറ്റ് ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ മറ്റൊരു അടിയന്തര ആവശ്യത്തിനായി എത്തിയ ട്രക്കില്‍ ഇടിക്കുകയായിരുന്നു.

വിമാനത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ട്രക്കിലുണ്ടായിരുന്ന രണ്ട് പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒരു എയര്‍ ഹോസ്റ്റസ് വിമാനത്തിന് പുറത്തേക്ക് തെറിച്ചുവീണെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക ഓഡിയോ സന്ദേശങ്ങള്‍ സൂചിപ്പിക്കുന്നു. അപകടത്തെത്തുടര്‍ന്ന് ലാഗ്വാര്‍ഡിയ വിമാനത്താവളം താല്‍ക്കാലികമായി അടച്ചു. ഇത് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി.