കനത്ത ചൂട്; ഗ്യാസ് ക്ഷാമം: കേരളത്തില്‍ വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു

By: 600002 On: Mar 23, 2026, 12:38 PM

 


കേരളത്തില്‍ അടുത്ത കാലത്തായി കനത്ത വൈദ്യുതി ഉപയോഗം. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് പ്രകാരം കേരളത്തിലെ വൈകിട്ടത്തെ(പീക്ക് ടൈം) വൈദ്യുതി ഉപയോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. 101 ദശലക്ഷം യൂണിറ്റാണ് ഈ ദിവസങ്ങളിലെ ഉപഭോഗം. കനത്ത ചൂടും ഗ്യാസ് ക്ഷാമം മൂലം ഇന്‍ഡക്ഷന്‍ കുക്കറിന്റെ ഉപയോഗം കൂടിയതുമാണ് വൈദ്യുതി ആവശ്യകത കൂട്ടിയത്. മാര്‍ച്ച് 12 ന് വന്‍ വര്‍ധന രേഖപ്പെടുത്തി. അന്ന് ലോഡ് 5352 മെഗാവാട്ട് എത്തി. 102 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. 

കൊടും ചൂടും ഗ്യാസ് ക്ഷാമവും തുടര്‍ന്നാല്‍ ഇത്തവണ ഉപഭോഗം 5700 മെഗാവാട്ടിന് മുകളിലെത്തും. ലോഡ് ഷെഡ്ഡിങ് വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 2024 മെയ് രണ്ടിനാണ് കേരളത്തിലെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗം രേഖപ്പെടുത്തിയത് 5797 മെഗാവാട്ടാണ്.