ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗം നിയന്ത്രിക്കാന്‍ ഓസ്‌ട്രേലിയ 

By: 600002 On: Mar 23, 2026, 11:56 AM

 


പതിനാറ് വയസില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അപകട സാധ്യതകള്‍ക്ക് കടിഞ്ഞാണിടാനുള്ള നീക്കങ്ങളുമായി ഓസ്‌ട്രേലിയ. 

ദേശീയ എഐ പദ്ധതി ഓസ്‌ട്രേലിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എഐയുടെ അപകടസാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിന് നിലവിലുള്ള നിയമപരമായ ചട്ടക്കൂടുകളെ എങ്ങനെ ആശ്രയിക്കണമെന്ന് പദ്ധതി വിശദീകരിക്കുന്നുണ്ട്. എഐയുടെ ദേശീയ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്.