ശത്രുരാജ്യങ്ങള്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് തുറന്നുകൊടുക്കുമെന്ന് ഇറാന്‍ 

By: 600002 On: Mar 23, 2026, 11:23 AM

 


ഇറാനെതിരെയുള്ള ഭീഷണികള്‍ സധൈര്യം നേരിടുമെന്ന് പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. ഭീഷണികള്‍ രാജ്യത്തെ ഒന്നിപ്പിക്കും. ശത്രു രാജ്യങ്ങള്‍ക്ക് ഒഴികെ ഹോര്‍മുസ് തുറക്കും. എക്‌സിലൂടെ ആണ് പ്രതികരണം. ഇറാനി വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചാല്‍ വന്‍ തിരിച്ചടി നല്‍കും. ഗള്‍ഫ് മേഖലയിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.

പ്രതികാര നടപടി ഉടന്‍ ഉണ്ടാകുമെന്നും ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി. എണ്ണ വില കുതിച്ചുയരുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ''ഇറാനി വൈദ്യുത നിലയങ്ങള്‍ ആക്രമിച്ചാല്‍ മേഖലയിലുടനീളമുള്ള നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളും ഊര്‍ജ്ജ, എണ്ണ അടിസ്ഥാന സൗകര്യങ്ങളും തിരിച്ചെടുക്കാനാവാത്തവിധം നശിപ്പിക്കപ്പെടുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും, കൂടാതെ എണ്ണ വില വളരെക്കാലം ഉയരുകയും ചെയ്യും,'' ഗാലിബാഫ് എക്സില്‍ പറഞ്ഞു.