ഷിക്കാഗോയില്‍ വെടിവെപ്പ് പരമ്പര: നാല് മരണം, 9 പേര്‍ക്ക് വെടിയേറ്റു

By: 600002 On: Mar 23, 2026, 10:12 AM


 

 


പി പി ചെറിയാന്‍

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയില്‍ ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ വരെ വിവിധ ഇടങ്ങളിലായി നടന്ന വെടിവെപ്പുകളില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മൊത്തം ഒമ്പത് പേര്‍ക്കാണ് വെടിയേറ്റതെന്ന് ഷിക്കാഗോ പോലീസ് അറിയിച്ചു. 28 വയസ്സു മുതല്‍ 43 വയസ്സു വരെയുള്ളവരാണ് ആക്രമണത്തിന് ഇരയായത്.

രാത്രി 9 മണിയോടെ ഉണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നെഞ്ചിന് വെടിയേറ്റ 39-കാരന്‍ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു. നോര്‍ത്ത് ലോണ്‍ഡെയ്ല്‍ പുലര്‍ച്ചെ 2:15-ഓടെ കാറിലെത്തിയ അക്രമി 28 വയസ്സുകാരനെ വെടിവെച്ചു കൊന്നു. തലയ്ക്ക് വെടിയേറ്റ നിലയില്‍ ഒരാളെ റോഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

റോസ്ലാന്‍ഡ്, ബാക്ക് ഓഫ് ദി യാര്‍ഡ്സ് എന്നിവിടങ്ങളിലും വെടിവെപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബാക്ക് ഓഫ് ദി യാര്‍ഡ്സില്‍ വീടിനുള്ളില്‍ നടന്ന തര്‍ക്കത്തിനിടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

ഷിക്കാഗോ പോലീസിലെ വിവിധ ഏരിയ ഡിറ്റക്ടീവുകള്‍ സംഭവങ്ങളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.