കാനഡയിൽ ഫെഡറൽ വകുപ്പുകളിൽ നിന്ന് 12,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു: മാർക് കാർണി സർക്കാരിൻ്റെ പുതിയ ചെലവ് ചുരുക്കൽ നടപടി

By: 600110 On: Mar 23, 2026, 9:59 AM

കാനഡയിൽ മാർക് കാർണി സർക്കാരിൻ്റെ സാമ്പത്തിക അവലോകനത്തിൻ്റെ ഭാഗമായി അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഫെഡറൽ വകുപ്പുകളിൽ നിന്നും ഏജൻസികളിൽ നിന്നും 12,000-ത്തിലധികം Full-time equivalent positions വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചു. 2026-27 സാമ്പത്തിക വർഷത്തേക്കായി പുറത്തിറക്കിയ റിപ്പോർട്ടുകളിലാണ് കോടിക്കണക്കിന് ഡോളർ ലാഭിക്കുന്നതിനായുള്ള ഈ പദ്ധതികൾ വിശദീകരിച്ചിരിക്കുന്നത്.

പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യൂർമെൻ്റ് കാനഡ, സ്റ്റാറ്റിസ്റ്റിക്സ് കാനഡ, ഹെൽത്ത് കാനഡ തുടങ്ങിയ പ്രധാന വകുപ്പുകളെയാണ് ഇത്  പ്രധാനമായും ബാധിക്കുക. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കാനും, മുൻഗണനയില്ലാത്ത പദ്ധതികൾ അവസാനിപ്പിക്കാനും വിവിധ വകുപ്പുകൾ തീരുമാനിച്ചിട്ടുണ്ട്. കനേഡിയൻ സ്പേസ് ഏജൻസിയുടെ ലൂണാർ റോവർ മിഷൻ നിർത്തലാക്കുന്നത് മുതൽ പ്രതിരോധ വകുപ്പിൻ്റെ പഴയ വാഹനങ്ങൾ ഒഴിവാക്കുന്നത് വരെ ഇതിൽ ഉൾപ്പെടുന്നു. സേവനങ്ങളെ ആധുനികവൽക്കരിക്കുമെന്നും സ്ട്രീംലൈൻ ചെയ്യുമെന്നും പല വകുപ്പുകളും അവകാശപ്പെടുന്നുണ്ടെങ്കിലും, സേവനങ്ങളുടെ ഗുണനിലവാരത്തെ ഇത് എങ്ങനെ ബാധിക്കുമെന്നതിൽ കൂടുതൽ വ്യക്തത ആവശ്യമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.