പി പി ചെറിയാന്‍
ഷിക്കാഗോയിലെ ലോയോള സര്‍വകലാശാലയ്ക്ക് സമീപം 18 വയസ്സുള്ള വിദ്യാര്‍ത്ഥിനി വെടിയേറ്റു മരിച്ച സംഭവത്തില്‍ 25-കാരനായ വെനിസ്വേലന്‍ കുടിയേറ്റക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്ക് സ്വദേശിനിയായ ഷെറിഡന്‍ ഗോര്‍മാന്‍ (Sheridan Gorman) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ സുഹൃത്തുക്കളോടൊപ്പം നടക്കാനിറങ്ങിയ ഷെറിഡനെ മുഖംമൂടി ധരിച്ചെത്തിയ തോക്കുധാരി വെടിവെക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ പെണ്‍കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. സുഹൃത്തുക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
പ്രതിയുടെ നടത്തത്തിലെ പ്രത്യേകത ശ്രദ്ധയില്‍പ്പെട്ടതാണ് കൊലപാതകം നടന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അയാളെ തിരിച്ചറിയാന്‍ പോലീസിനെ സഹായിച്ചത്. പ്രതി ഒരു വെനിസ്വേലന്‍ കുടിയേറ്റക്കാരനാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സര്‍വകലാശാലാ പ്രസിഡന്റ് മാര്‍ക്ക് സി. റീഡ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തെത്തുടര്‍ന്ന് നഗരത്തിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും വലിയ ആശങ്കയിലാണ്.