പി പി ചെറിയാന്‍
സാന്‍ അന്റോണിയോ(ടെക്‌സാസ്): മൂന്ന് വര്‍ഷം മുന്‍പ് അമേരിക്കയിലെ സാന്‍ അന്റോണിയോയില്‍ ഊബര്‍ ഡ്രൈവറെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ഡൊമിനിക് ക്രൂം (33) എന്നയാളെയാണ് ബെക്‌സര്‍ കൗണ്ടി കോടതി ശിക്ഷിച്ചത്.
കൊലപാതകം: 2023 മാര്‍ച്ചിലായിരുന്നു സംഭവം. ജോലിയിലായിരുന്ന ഊബര്‍ ഡ്രൈവര്‍ റോബര്‍ട്ട് ഡയസിനെ യാത്രക്കാരനായി എത്തിയ ഡൊമിനിക് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
തെളിവുകള്‍: കൊലപാതകം നടന്ന സ്ഥലത്തുനിന്നും ലഭിച്ച ഡയസിന്റെ ഐഫോണിലെ ഊബര്‍ ആപ്പില്‍ യാത്ര അവസാനിച്ചിരുന്നില്ല. യാത്രക്കാരനായി രേഖപ്പെടുത്തിയിരുന്നത് ഡൊമിനിക്കിന്റെ പേരായിരുന്നു. കൂടാതെ സിസിടിവി ദൃശ്യങ്ങളും പ്രതിയെ പിടികൂടാന്‍ സഹായിച്ചു.
'ഒരാഴ്ച നീണ്ടുനിന്ന വിചാരണയ്ക്കൊടുവില്‍, ഫെബ്രുവരി 6-നാണ് റോബര്‍ട്ട് കാര്‍ബോണല്‍ ഡയസിനെ കൊലപ്പെടുത്തിയ കേസില്‍ ഡൊമിനിക് ക്രൂം (33) കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ബെക്‌സര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസിന്റെ അറിയിപ്പ് പ്രകാരം,മാര്‍ച്ച് 20 വെള്ളിയാഴ്ച കോടതി പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.'സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്തിരുന്ന ഒരു വ്യക്തിയുടെ ജീവനെടുത്ത ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷയാണിതെന്ന് ജില്ലാ അറ്റോര്‍ണി ജോ ഗോണ്‍സാലസ് പ്രതികരിച്ചു.