ഡോ. എ. സി. ജോര്‍ജ്ജ് ഇന്ത്യാനയില്‍ അന്തരിച്ചു  

By: 600002 On: Mar 23, 2026, 7:31 AM


 

 

സാം മാത്യൂ,ഡാളസ്

ഡാളസ്/ഇന്ത്യാന: സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലും പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനുമായ ഡോ. എ. സി. ജോര്‍ജ്ജ് (90) അന്തരിച്ചു. അമേരിക്കയിലെ ഇന്ത്യാന സംസ്ഥാനത്തുള്ള ഇവാന്‍സ് വില്ലില്‍ വെച്ച് മാര്‍ച്ച് 21-നായിരുന്നു അന്ത്യം.

ദശകങ്ങളോളം ബാംഗ്ലൂര്‍ സതേണ്‍ ഏഷ്യ ബൈബിള്‍ കോളേജിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം, ആത്മീയ-വിദ്യാഭ്യാസ മേഖലകളില്‍ ശ്രദ്ധേയമായ വ്യക്തിത്വമായിരുന്നു.

സംസ്‌കാര ശുശ്രൂഷകള്‍ ഡാളസ് സയോണ്‍ എ. ജി. ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പിന്നീട് ഡാളസില്‍ വെച്ച് നടത്തുന്നതാണ്.