സംഘര്‍ഷഭരിതമായ ഹോര്‍മുസ് കടലിടുക്ക് കടക്കാന്‍ രണ്ട് ഇന്ത്യന്‍ എല്‍പിജി ടാങ്കറുകള്‍ കൂടി തയ്യാറെടുക്കുന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യന്‍ പതാകയുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ ഉടന്‍ ഹോര്‍മുസ് കടക്കുമെന്ന് കപ്പല്‍ ഗതാഗത ഡാറ്റയേയും വ്യാപാര ഉറവിടങ്ങളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.