യുദ്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് ട്രംപ് 

By: 600002 On: Mar 21, 2026, 11:47 AM

 

ഇറാന്‍ യുദ്ധത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് വളരെ അടുത്തെത്തിയിരിക്കുന്നുവെന്നും യുദ്ധം അവസാനിപ്പിക്കാന്‍ ആലോചിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 

ഹോര്‍മുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിന്റെ ഉത്തരവാദിത്തം അതുപയോഗിക്കുന്ന രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.