പി പി ചെറിയാന്‍
ഹൂസ്റ്റണ്‍: സെന്റ് തോമസ് സി.എസ്.ഐ ചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക ട്രസ്റ്റി ബിനു തോമസ് (54) അന്തരിച്ചു. കേരളത്തില്‍ പൂവത്തൂര്‍ എരന്നൂര്‍ കുടുംബാംഗമാണ്. അമേരിക്കയിലെ സി.എസ്.ഐ സഭകളുടെ പ്രവര്‍ത്തനങ്ങളില്‍ ദീര്‍ഘകാലമായി സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം.
അമേരിക്കയില്‍ എത്തിയ കാലം മുതല്‍ സഭയോട് ചേര്‍ന്ന് നിന്ന വ്യക്തിയായിരുന്നു ബിനു തോമസ്. ഫ്‌ലോറിഡയിലെ സി.എസ്.ഐ കോണ്‍ഗ്രിഗേഷനിലും തുടര്‍ന്ന് ഡള്ളസ് സി.എസ്.ഐ കോണ്‍ഗ്രിഗേഷനിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഹൂസ്റ്റണ്‍ സെന്റ് തോമസ് സി.എസ്.ഐ ഇടവകയില്‍ ട്രസ്റ്റിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ വിനയപൂര്‍ണ്ണമായ പെരുമാറ്റവും സഭയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഏറെ ശ്രദ്ധേയമായിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ സി.എസ്.ഐ കൗണ്‍സില്‍ ബിനു തോമസിന്റെ വിയോഗത്തില്‍ ആഴമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ വേദനയില്‍ പങ്കുചേരുകയും ചെയ്തു.
പൊതുദര്‍ശനവും സംസ്‌കാരശുശ്രൂഷകളും: മാര്‍ച്ച് 21 ന് ശനിയാഴ്ച രാവിലെ 9 മുതല്‍ 1.30 വരെ സെന്റ് തോമസ് സിഎസ്ഐ ചര്‍ച്ച് ഓഫ് ഹൂസ്റ്റണ്‍ (16520, Chimney Rock Rd, Houston, TX 77053) തുടര്‍ന്ന് സംസ്‌കാരം ഉച്ചയ്ക്ക് 3:00 മണിക്ക് സൗത്ത് പാര്‍ക്ക് (1310 North Main Street, Pearland) സെമിത്തേരിയില്‍.
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്ക് :
https://www.youtube.com/live/_6SEfqA03DU