ഡാളസില്‍ ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചു ഒരാള്‍ മരിച്ചു

By: 600002 On: Mar 21, 2026, 9:20 AM



 

പി പി ചെറിയാന്‍

ഡാളസ്: ഡാലസ് കൗണ്ടിയിലെ വില്‍മറിന് സമീപം ട്രെയിനും എസ്യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:40-ഓടെ ലാവെന്‍ഡര്‍ റോഡും മില്ലര്‍ ഫെറി റോഡും സംഗമിക്കുന്ന ജംഗ്ഷനിലാണ് ദാരുണമായ ഈ അപകടം നടന്നത്.

അമിതവേഗതയിലെത്തിയ ട്രെയിന്‍ എസ്യുവിയില്‍ ഇടിക്കുകയും ആഘാതത്തില്‍ വാഹനം മറിയുകയുമായിരുന്നു.കാര്‍ ഓടിച്ചിരുന്ന വ്യക്തി വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴുകയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു.

മരിച്ച വ്യക്തിയുടെ പേരുവിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ ഡാലസ് കൗണ്ടി ഷെരീഫ് ഓഫീസും വില്‍മര്‍ പോലീസും അന്വേഷണം നടത്തിവരികയാണ്.