പി പി ചെറിയാന്‍
പീച്ചി/തൃശൂര്‍: ഐപിസി പീച്ചി സെന്റര്‍ സ്ഥാപകനും പ്രമുഖ സുവിശേഷ പ്രഭാഷകനുമായ പാസ്റ്റര്‍ കെ.ഒ. വര്‍ഗീസ് (പീച്ചി മാസ്റ്റര്‍ - 93) കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. ഹൈസ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ഠിക്കവെ തന്നെ സുവിശേഷവേലയില്‍ സജീവമായ അദ്ദേഹം, കേരളത്തിലുടനീളം അനേകം സഭകള്‍ സ്ഥാപിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.
38 വര്‍ഷക്കാലം ഐപിസി പീച്ചി സെന്ററിന്റെ സെന്റര്‍ പാസ്റ്ററായി ശുശ്രൂഷ അനുഷ്ഠിച്ച അദ്ദേഹം, മികച്ച ഒരു ബൈബിള്‍ കോളേജ് അധ്യാപകന്‍ കൂടിയായിരുന്നു. ആത്മീയ മണ്ഡലത്തിലെ സ്തുത്യര്‍ഹമായ സേവനങ്ങള്‍ പരിഗണിച്ച് വിശ്വാസസമൂഹം അദ്ദേഹത്തെ ആദരവോടെ 'പീച്ചി മാസ്റ്റര്‍' എന്ന് വിളിച്ചുപോന്നു.
ഭാര്യ: റേച്ചല്‍ വര്‍ഗീസ്.
മക്കള്‍: പാസ്റ്റര്‍ കെ.വി. ജോസ് (ഐപിസി കര്‍ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), എല്‍സി തോമസ് (മൈസൂര്‍), മേരി ഏലിയാസ് (തിരുവല്ല), പരേതനായ കെ.വി. എബ്രഹാം.
മരുമക്കള്‍: ഷൈനി ജോസ് (ബാംഗ്ലൂര്‍), പാസ്റ്റര്‍ ഒ.ടി. തോമസ് (മൈസൂര്‍), പാസ്റ്റര്‍ എന്‍.എസ്. ഏലിയാസ് (ഐപിസി വള്ളംകുളം ശുശ്രൂഷകന്‍), മിനി എബ്രഹാം (ബാംഗ്ലൂര്‍).
സംസ്‌കാര ശുശ്രൂഷകള്‍ മാര്‍ച്ച് 21 ശനിയാഴ്ച രാവിലെ 8 മണിക്ക് പീച്ചിയിലുള്ള സ്വവസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 1 മണിക്ക് കണ്ണാറ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും.