പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ട്രെയിലര്‍  

By: 600002 On: Mar 20, 2026, 6:42 AM

 


പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ 71.8 കോടി കാഴ്ചക്കാരെ നേടി ആഗോളതലത്തില്‍ പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ച് സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ എന്ന ചിത്രത്തിന്റെ ട്രെയിലര്‍. സോണി പിക്‌ചേഴ്‌സാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഇതോടെ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിലര്‍ ലോഞ്ച് എന്ന ബഹുമതി ഈ ചിത്രത്തിന് സ്വന്തമായി. 

ഡെഡ്പൂള്‍ ആന്‍ഡ് വോള്‍വറിന്‍ എന്ന ചിത്രം ഒരു ദിവസം കൊണ്ട് നേടിയ 365 മില്യണ്‍ കാഴ്ചകളുടെ റെക്കോര്‍ഡാണ് ബ്രാന്‍ഡ്് ന്യൂ ഡേ തകര്‍ത്തത്.