കേരളത്തില്‍ വീണ്ടും പക്ഷിപ്പനി

By: 600002 On: Mar 19, 2026, 12:56 PM

 

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു.  ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ആലപ്പുഴയിലെ മുഹമ്മ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ഒരു വീട്ടിലാണ് ഈ വര്‍ഷം ആദ്യം പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ 23 കോഴികള്‍ ഉണ്ടായിരുന്നത് പക്ഷിപ്പനി ലക്ഷണങ്ങളോടെ ചത്തിരുന്നു. തുടര്‍ന്ന് തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിര്‍ണയ ലാബില്‍ പ്രാഥമിക പരിശോധന നടത്തി. പിന്നീട് ഭോപ്പാലിലെ അതിസുരക്ഷാ പക്ഷിരോഗ നിര്‍ണയ ലാബിലെ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു.