ഇറാന്‍ ബന്ധമുള്ള ഹാക്കര്‍മാര്‍ നടത്തിയ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലെ ഏറ്റവും വലിയ മെഡിക്കല്‍ ഉപകരണ നിര്‍മാണ കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടത് അഞ്ച് ദിവസത്തിലധികമെന്ന് റിപ്പോര്‍ട്ട്. മെഡിക്കല്‍ ടെക്‌നോളജി രംഗത്തുള്ള സ്‌ട്രൈക്കര്‍ കോര്‍പ്പറേഷനാണ് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്.
ഇതേതുടര്‍ന്ന് മൈക്രോസോഫ്റ്റിന്റെ പുതിയ സുരക്ഷാ സംവിധാനങ്ങള്‍ നടപ്പിലാക്കാന്‍ കമ്പനികളോട് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഏജന്‍സിയാണ് കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.