ഹോര്‍മുസിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ഇന്ത്യ 

By: 600002 On: Mar 19, 2026, 11:03 AM

 


പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ഇന്ത്യന്‍ കപ്പലുകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതല്‍ യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ഇന്ത്യന്‍ നാവികസേന. ഹോര്‍മുസ് കടലിടുക്കിന്റെ ദക്ഷിണ ഭാഗത്തുള്ള ഒമാന്‍ തീരക്കടലിലാണ് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ വിന്യസിക്കുക. 

ഇന്ത്യന്‍ പതാകവാഹകരായ കൂടുതല്‍ ഇന്ധന കപ്പലുകളെ ഇതുവഴി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചേക്കുമെന്ന പ്രതീക്ഷയാണ് നാവികസേനയുടെ പുതിയ നീക്കത്തിന് പിന്നില്‍.