പി പി ചെറിയാന്‍
ഡാളസ്: ഡാളസിലെ പ്രവാസി മലയാളി സമൂഹത്തിനായി കേരള അസോസിയേഷന്‍ ഓഫ് ഡാളസും ഇന്ത്യ കള്‍ച്ചറല്‍ ആന്‍ഡ് എഡ്യൂക്കേഷന്‍ സെന്ററും സംയുക്തമായി നിയമബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. 'നിയമ അവബോധവും കുടുംബ മൂല്യങ്ങളും' എന്ന വിഷയത്തിലാണ് സെമിനാര്‍ ഒരുക്കിയിരിക്കുന്നത്.
മാര്‍ച്ച് 22, ഞായറാഴ്ച വൈകുന്നേരം 3:30 KAD / IC&EC ബാങ്ക്വറ്റ് ഹാളിലാണ് (3821 Broadway Blvd, Garland, TX 75043) സെമിനാര്‍. പ്രമുഖ അഭിഭാഷകരായ സൗമ്യ ജോര്‍ജ് (പേഴ്‌സണല്‍ ഇഞ്ചുറി & ഇമിഗ്രേഷന്‍), മെലിസ റോയ് (എസ്റ്റേറ്റ് പ്ലാനിംഗ്) എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കും.
പേഴ്‌സണല്‍ ഇഞ്ചുറി അവബോധം.എസ്റ്റേറ്റ് പ്ലാനിംഗ്, വില്‍പത്രങ്ങള്‍ (Wills), ട്രസ്റ്റുകള്‍.വ്യക്തിഗത അവകാശങ്ങളുടെയും സ്വത്തുക്കളുടെയും സംരക്ഷണം എന്നിവയാണ് പ്രധാന ചര്‍ച്ചാവിഷയങ്ങള്‍:
കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കുന്നതിനും കൃത്യമായ നിയമധാരണയോടെ തീരുമാനങ്ങള്‍ എടുക്കുന്നതിനും സമൂഹത്തെ പ്രാപ്തരാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
എല്ലാവര്‍ക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി കേരള അസോസിയേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുക.