സസ്യാഹാരികള്‍ക്ക് പ്രോട്ടീനും പോഷകങ്ങളും ലഭിക്കാന്‍ ഹെംപ്‌സീഡ്‌സ് 

By: 600002 On: Mar 18, 2026, 9:50 AM

 

സസ്യാഹാരം മാത്രം കഴിക്കുന്നവര്‍ക്ക് ആവശ്യമായ പ്രോട്ടീനും മറ്റ് പോഷകങ്ങളും ലഭിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. ഇത്തരക്കാര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് ഉയര്‍ന്ന പോഷകഗുണമുളള ചെറിയ വിത്തുകളായ ഹെംപ് സീഡ്‌സ് എന്ന് പോഷകാഹാര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ദിവസവും ഒരു സ്പൂണ്‍ ഹെംപ് സീഡ്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വലിയ ഗുണം ചെയ്യുമെന്ന് അവര്‍ പറയുന്നു. 

ശരീരത്തിന് ആവശ്യമുള്ള ഒന്‍പത് അവശ്യ അമിനോ ആസിഡുകളും അടങ്ങിയ സമ്പൂര്‍ണ പ്രോട്ടീന്‍ ഉറവിടമാണ് ഹെംപ് സീഡ്‌സ്. ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ഇതില്‍ ധാരളമായി അടങ്ങിയിട്ടുണ്ട്. ഇവ വീക്കം കുറയ്ക്കാനും തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും, ബുദ്ധിശക്തി വര്‍ധിപ്പിക്കാനും സഹായിക്കുന്നു. 

ഹെംപ് സീഡ്‌സ് പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്താനും മാനസിക ഉന്മേഷം നല്‍കാനും സഹായിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.