മഹാരാഷ്ട്രയില്‍ എല്‍പിജി നീക്കത്തിനും വിതരണത്തിനും പോലീസ് സുരക്ഷ 

By: 600002 On: Mar 18, 2026, 9:00 AM

 

 

പാചക വാതക വിതരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ മഹാരാഷ്ട്രയില്‍ എല്‍പിജി നീക്കത്തിനും വിതരണത്തിനും പോലീസ് സുരക്ഷ അനുവദിച്ചു. കൂടാതെ, ഗ്രാമങ്ങളിലെ മണ്ണെണ്ണ വിതരണം സുഗമമാക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. പാചകവാതകവുമായി പോകുന്ന വാഹനങ്ങള്‍ തടയുന്നതിന്റെയും വിതരണക്കാരെ അടക്കം കയ്യേറ്റം ചെയ്തതിന്റെയും പശ്ചാത്തലത്തില്‍ സുരക്ഷിത യാത്ര ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്നതെന്ന് മന്ത്രി ഛഗന്‍ ഭുജ്ബല്‍ പറഞ്ഞു. 

അതിനിടെ, പാചകവാതകം പൂഴ്ത്തിവെച്ചതിന് സംസ്ഥാനത്ത് 23 പേര്‍ക്കെതിരെ കേസെടുത്തു. 18 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിതരണത്തിലെ തടസ്സങ്ങള്‍ നിരീക്ഷിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ജില്ലാതലത്തില്‍ വിജിലന്‍സിന് രൂപം നല്‍കി. അവരുടെ നേതൃത്വത്തില്‍ സംസ്ഥാനത്തിലുടനീളം പരിശോധനകള്‍ നടത്തുന്നുണ്ട്.