ഇറാനെതിരായ യുദ്ധത്തില്‍ ഒപ്പം ചേരാന്‍ വിസമ്മതിച്ച നാറ്റോ അംഗരാജ്യങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സ്വന്തം സാമൂഹികമാധ്യമമായ ട്രൂത്ത്‌സോഷ്യല്‍ വഴിയായിരുന്നു ട്രംപിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും കരുത്തുള്ള രാജ്യമാണ് അമേരിക്കയെന്നും അവര്‍ക്ക് ആരില്‍ നിന്നും സഹായം ആവശ്യമില്ലെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്.
ഇറാനിലെ ഭീകരവാദ ഭരണകൂടത്തിനെതിരായ സൈനിക നടപടികളില്‍ പങ്കാളികളാണ് താല്‍പര്യമില്ലെന്ന് നാറ്റോ സഖ്യരാഷ്ട്രങ്ങള്‍ അമേരിക്കയെ അറിയിച്ചിട്ടുണ്ട്.