സാന്‍ ഫ്രാന്‍സിസ്‌കോയില്‍ 'നാരി 2026': വനിതാ നേതാക്കളെ ആദരിച്ചു

By: 600002 On: Mar 18, 2026, 6:29 AM



 


പി പി ചെറിയാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്കന്‍സും  സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സംയുക്തമായി സംഘടിപ്പിച്ച 'നാരി 2026' ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ മുദ്രപതിപ്പിച്ച വനിതാ നേതാക്കളെ ചടങ്ങില്‍ ആദരിച്ചു.

കാലിഫോര്‍ണിയ ലഫ്റ്റനന്റ് ഗവര്‍ണര്‍ എലെനി കൗണലാക്കിസ്, മുന്‍ യുഎസ് അംബാസഡര്‍ ഷെഫാലി റസ്ദാന്‍ ദുഗ്ഗല്‍, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തക നീരു ഖോസ്ല എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.

സിഎ ഗീത രാമകൃഷ്ണന്റെ സ്മരണാര്‍ത്ഥമുള്ള പുരസ്‌കാരം ശ്രീമ രംഗനാഥന്‍ ഏറ്റുവാങ്ങി. കൂടാതെ സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ തിളങ്ങിയ 48 'ട്രയല്‍ബ്ലേസര്‍' (Trailblazer) വനിതകളെയും ആദരിച്ചു.

ഇത്തരം കൂട്ടായ്മകള്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ശക്തമാക്കുമെന്നും സാംസ്‌കാരിക വിനിമയത്തിന് വഴിയൊരുക്കുമെന്നും ലഫ്റ്റനന്റ് ഗവര്‍ണര്‍ എലെനി കൗണലാക്കിസ് പറഞ്ഞു.

സിലിക്കണ്‍ വാലിയിലെ ബിസിനസ്, സാങ്കേതിക മേഖലകളിലെ പ്രമുഖരും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.