യു.എസ് പാസ്പോര്‍ട്ട് ഇനി ഓണ്‍ലൈനായി പുതുക്കാം

By: 600002 On: Mar 18, 2026, 6:16 AM



 


പി പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കന്‍ പൗരന്മാര്‍ക്ക് തങ്ങളുടെ പാസ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി പുതുക്കുന്നതിനുള്ള സൗകര്യം നിലവില്‍ വന്നു. എന്നാല്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നതിന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന പ്രത്യേക യോഗ്യതകള്‍ ഉണ്ടായിരിക്കണം.

നിങ്ങള്‍ക്ക് താഴെ പറയുന്ന നിബന്ധനകള്‍ ബാധകമാണെങ്കില്‍ മാത്രമേ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കൂ.

നിങ്ങളുടെ കൈവശമുള്ള പാസ്പോര്‍ട്ട് 10 വര്‍ഷം കാലാവധിയുള്ളതായിരിക്കണം. ഇത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കാലാവധി കഴിയുന്നതോ, അല്ലെങ്കില്‍ കാലാവധി കഴിഞ്ഞിട്ട് 5 വര്‍ഷത്തില്‍ താഴെ മാത്രം ആയതോ ആയിരിക്കണം.

പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങളില്‍ മാറ്റങ്ങളൊന്നും വരുത്താന്‍ പാടുള്ളതല്ല. അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ നിലവില്‍ ഒരു യു.എസ്. സ്റ്റേറ്റിലോ ടെറിട്ടറിയിലോ ഉണ്ടായിരിക്കണം.

പഴയ പാസ്പോര്‍ട്ട് നിങ്ങളുടെ കൈവശം ഉണ്ടായിരിക്കണം. അത് നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയി റിപ്പോര്‍ട്ട് ചെയ്തതാകരുത്. അപേക്ഷകര്‍ 25 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവരായിരിക്കണം.

യാത്ര: അടിയന്തരമായി യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്കും 'FI്‌സ്‌പെഡൈറ്റഡ്' സര്‍വീസ് ആവശ്യമുള്ളവര്‍ക്കും ഈ സൗകര്യം ലഭ്യമല്ല.

തട്ടിപ്പുകള്‍ ഒഴിവാക്കുന്നതിനായി ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം ഉപയോഗിക്കുക. opr.travel.state.gov എന്നതാണ് ശരിയായ ലിങ്ക്. വെബ്‌സൈറ്റ് വിലാസം .gov എന്നതില്‍ അവസാനിക്കുന്നു എന്ന് ഉറപ്പുവരുത്തുക. .com, .us, അല്ലെങ്കില്‍ .org തുടങ്ങിയ സൈറ്റുകള്‍ വഴി പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.