ഓക്ക് കമ്യൂണിറ്റി-ഒന്റാരിയോ ഹീറോസ് യൂണിറ്റി ഫെസ്റ്റ് മേയ് 2ന്

By: 600002 On: Mar 17, 2026, 5:39 PM



 

മാതൃദിനാഘോഷം, യുവപ്രതിഭകളുടെ സംഗമം

മിസ്സിസാഗ: ഓക്ക് കമ്മ്യൂണിറ്റി കാനഡയും ഒന്റാരിയോ ഹീറോസും ചേര്‍ന്നൊരുക്കുന്ന യൂണിറ്റി ഫെസ്റ്റ് 2026  മേയ് 2ന് അഞ്ച് മണിക്ക് മിസ്സിസ്സാഗയിലെ പോര്‍ട്ട് ക്രെഡിറ്റ് സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കാനഡയിലെ വ്യത്യസ്തവും വൈവിധ്യങ്ങളാല്‍ സമ്പന്നവുമായ സമൂഹങ്ങളുടെ കൂട്ടായ്മയും ഐക്യവും വനിതാ-യുവജന ആഘോഷവുമാണ് യൂണിറ്റി ഫെസ്റ്റിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 

മാതൃദിനാഘോഷത്തിന്റെ ഭാഗമായി അമ്മമാരുടെ നേതൃത്വത്തിലുള്ള നൃത്തപരിപാടികളുമുണ്ടാകും. യുവപ്രതിഭകള്‍ ഒരുക്കുന്ന വ്യത്യസ്ത പരിപാടികളും ആഘോഷത്തിന്റെ പ്രത്യേകതയാണ്. വിവിധ സാംസ്‌കാരങ്ങളെ സമന്വയിപ്പിക്കുന്നതാകും ഇവരുടെ കലാ-സാംസ്‌കാരിക പരിപാടികള്‍. 

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പരിപാടിയില്‍ പങ്കെടുക്കും. ടിക്കറ്റുകള്‍ ഓക്ക് കമ്മ്യൂണിറ്റി കാനഡയുടെയും ഒന്റാരിയോ ഹീറോസിന്റെയും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 50 ഡോളറിന് വിഐപി ടിക്കറ്റ് ലഭിക്കും. മുതിര്‍ന്നവര്‍ക്ക് - 25, വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും -10 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഡിന്നറുമുണ്ടാകും. മുതിര്‍ന്നവര്‍ക്കൊപ്പം എത്തുന്ന 12 വയസില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യം. 

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക: www.OakCommunity.ca.. www.OntarioHeroes.ca.