ഇന്ത്യയില്‍ ഇക്കുറി മണ്‍സൂണ്‍ മഴ സാധാരണയിലേതിനേക്കാള്‍ കുറയുമെന്ന് മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിലെ താപനില ഉയരുന്ന എല്‍ നിനോ പ്രതിഭാസമാകും ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍.
യുഎസ് ദേശീയ കാലാവസ്ഥാ ഏജന്‍സിയായ യുഎസ് നാഷണല്‍ ഓഷ്യാനിക് അറ്റ്‌മോസ്ഫറിക് പറയുന്നതനുസരിച്ച്, ജൂണ്‍-ഓഗസ്റ്റ് മാസങ്ങളില്‍ എല്‍ നിനോ ശക്തിപ്രാപിക്കും. തല്‍ഫലമായി ഇന്ത്യയില്‍ ചൂട് ഉയരുകയും മണ്‍സൂണ്‍ ദുര്‍ബലപ്പെടുകയും ചെയ്യാമെന്ന് നിരീക്ഷകര്‍ പറയുന്നു.