യുദ്ധ വാര്‍ത്തകളിലെ നുണപ്രചാരണവും വ്യാജവാര്‍ത്തകളും: യുഎസ് ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍ 

By: 600002 On: Mar 17, 2026, 10:42 AM

 

ഇറാന്‍ യുദ്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുടെ രീതിമാറ്റുകയും പൊതുതാത്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്തില്ലെങ്കില്‍ യുഎസ് വാര്‍ത്താ ചാനല്‍ ശൃംഖലകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ബ്രെന്‍ഡന്‍ കര്‍ മുന്നറിയിപ്പ് നല്‍കി. 

നുണപ്രചാരണവും വ്യാജവാര്‍ത്തകളുമാണ് ചാനലുകള്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്രംപും അദ്ദേഹത്തിന്റെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇതേ ആരോപണം ഉന്നയിച്ചിരുന്നു.