മരണാനന്തര അവയവദാനത്തിന് പുതിയ മാനങ്ങള്‍ നല്‍കി കേരളത്തിലെ അവയവ ദാതാക്കളെ ആദരിക്കുന്നതിനായി കൊച്ചിയില്‍ സ്മാരകം വരുന്നു.
'വേവ് ഓഫ് ലൈഫ്' എന്ന് പേരിട്ടിരിക്കുന്ന സ്മാരകം കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്‍(കെ-സോട്ടോ), ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍, ജിഡിസിഎ എന്നിവയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് സ്മാരകം ഉയരുന്നത്. തിങ്കളാഴ്ച ഒരുമണിക്ക് നടക്കുന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സ്മാരകത്തിന് തറക്കല്ലിടും.
സംസ്ഥാനത്തിന്റെ സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവം ദാനം ചെയ്തവരുടെ സ്മരണയ്ക്കായി നിര്‍മിക്കുന്ന ഈ സ്മാരകം, കേരളത്തിലെ ആദ്യത്തേതും രാജ്യത്തെ രണ്ടാമത്തേതുമാണ്. ഇതുവരെ മൃതസജ്ഞീവനി പദ്ധതി വഴി അവയവദാനം നടത്തിയ എല്ലാവരുടെയും പേരുകള്‍ സ്മാരകത്തില്‍ രേഖപ്പെടുത്തും.