98 ആമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 'സിന്നേഴ്‌സ്' എന്ന ചിത്രത്തിലൂടെ മൈക്കിള്‍ ബി ജോര്‍ദന്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഹാംനെറ്റ് എന്ന ചിത്രത്തിലൂടെ ജെസ്സി ബക്ക്‌ലീ നടിക്കുള്ള ഓസ്‌കര്‍ നേടി. വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനായി പോള്‍ തോമസ് ആന്‍ഡേഴ്‌സണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
വണ്‍ ബാറ്റില്‍ ആഫ്റ്റര്‍ അനദറാണ് പുരസ്‌കാര വേട്ടയില്‍ മുന്നില്‍. സംവിധായകനുള്‍പ്പെടെ ആറ് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച സഹനടനുള്ള പുരസ്‌കാരം ചിത്രത്തിലൂടെ ഷോണ്‍ പെന്‍ നേടി.