കേരളം തിരഞ്ഞെടുപ്പിലേക്ക്: ഏപ്രില്‍ 9 ന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ മെയ് 4ന് 

By: 600002 On: Mar 16, 2026, 10:46 AM

 

കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് ഏപ്രില്‍ ഒന്‍പതാം തിയതി നടക്കും. മെയ് 4നാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 16ന് ഗസറ്റ് വിജ്ഞാപനം. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 23. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മാര്‍ച്ച് 26 ആണ്. 

കേരളത്തിനൊപ്പം അസമിലും പുതുച്ചേരിയിലും തിരഞ്ഞെടുപ്പ് ഏപ്രില്‍ 9 നാണ്. വോട്ടെണ്ണല്‍ മെയ് 4ന് നടക്കും. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 23 നാണ് തിരഞ്ഞെടുപ്പ്. മെയ് നാലാം തിയതി തന്നെയാണ് വോട്ടെണ്ണല്‍.