ഒഡിഷയിലെ കട്ടക്കിലുള്ള എസ്.സി.ബി മെഡിക്കല്‍ കോളേജില്‍ വന്‍തീപിടുത്തം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 10 രോഗികള്‍ കൊല്ലപ്പെട്ടതായി മുഖ്യന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ആശുപത്രിയുടെ ട്രോമ കെയര്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്. ഐസിയുവിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീ പടര്‍ന്നതെന്ന് സംശയിക്കുന്നു.