യുദ്ധം മൂന്നാം വാരത്തിലേക്ക്;  ഇറാനില്‍ ജനജീവിതം സാധാരണ നിലയിലേക്ക് 

By: 600002 On: Mar 16, 2026, 9:52 AM

 

യുദ്ധം മൂന്നാം വാരത്തിലേക്ക് കടന്ന പശ്ചാത്തലത്തില്‍ ഇസ്രയേല്‍-യുഎസ് ആക്രമണം വകവയ്ക്കാതെ ഇറാന്‍. രാജ്യ തലസ്ഥാനമായ ടെഹ്‌റാനില്‍ ജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. വാരാന്ത്യത്തോടെ ടെഹ്‌റാനിലെ പല ഇറാന്‍കാരും ജോലിക്ക് പോയിത്തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഫേകളും റസ്റ്ററന്റുകളും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചു. 

പല പട്ടണങ്ങളിലും കഴിഞ്ഞവാരത്തെ അപേക്ഷിച്ച് ഗതാഗതം വര്‍ധിച്ചു. ടെഹ്‌റാന്റെ വടക്കുള്ള പ്രധാന ഷോപ്പിംഗ് മേഖലയായ തജ്‌റിഷ് ബസാറിലെ മൂന്നിലൊന്ന് സ്റ്റാളുകളും പേര്‍ഷ്യന്‍ പുതുവത്സരം പ്രമാണിച്ച് തുറന്നു.