പി പി ചെറിയാന്‍
ടെക്‌സാസ്: ടെക്‌സസിലെ വാക്കോയില്‍ ഐ-35 (I35) ഹൈവേയില്‍ നടത്തിയ പരിശോധനയില്‍ 500 പൗണ്ടിലധികം (ഏകദേശം 227 കിലോ) മയക്കുമരുന്ന് (480 പൗണ്ട് മെത്താംഫെറ്റാമൈന്‍ 40 പൗണ്ട് ബ്ലാക്ക് ടാര്‍ ഹെറോയിന്‍) ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പിടികൂടി.
വ്യാഴാഴ്ച പുലര്‍ച്ചെ 2:30-ന് ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിന് ഒരു വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
പരിശോധനയ്ക്കിടെ 'കര്‍മ്മ' എന്ന പോലീസ് നായ മയക്കുമരുന്നിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതാണ് വലിയ വേട്ടയ്ക്ക് വഴിയൊരുക്കിയത്.