പശ്ചിമേഷ്യന്‍ സംഘര്‍ഷം: ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ആഘോഷങ്ങള്‍ ഒഴിവാക്കി 

By: 600002 On: Mar 14, 2026, 1:26 PM

 

 

പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ആഘോഷങ്ങളെല്ലാം ഒഴിവാക്കി. പെരുന്നാള്‍ ആഘോഷങ്ങളൊന്നും ഉണ്ടാകില്ല. ആഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന വെടിക്കെട്ട്, ഡ്രോണ്‍ ഷോ എന്നിവ ഉണ്ടാകില്ല, സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനമെന്ന് ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. പ്രാദേശിക സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ ഗ്ലോബല്‍ വില്ലേജ് നിലവില്‍ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. 

ഫെബ്രുവരി 28 ന് ആക്രമണം ആരംഭിച്ചത് മുതല്‍ സുരക്ഷാ കരുതലിന്റെ ഭാഗമായാണ് കേന്ദ്രം അടച്ചത്. ദുബായ് പാര്‍ക്ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്, ഐന്‍ ദുബായ് തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാര കേന്ദ്രങ്ങളും മുന്‍കരുതല്‍ നടപടിയായി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്.