തമിഴ് കവി ആര്‍ വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം 

By: 600002 On: Mar 14, 2026, 1:10 PM

 

 

തമിഴ് കവി ആര്‍. വൈരമുത്തുവിന് 2025 ലെ ജ്ഞാനപീഠ പുരസ്‌കാരം. ഗാനരചയിതാവും നോവലിസ്റ്റുമാണ് അദ്ദേഹം. സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. തമിഴില്‍ നിന്ന് ജ്ഞാനപീഠ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെയാണ് വൈരമുത്തു. 

പത്താം വയസ്സ് മുതല്‍ വൈരമുത്തു കവിതകള്‍ എഴുതിത്തുടങ്ങിയിരുന്നു. സ്‌കൂള്‍ പഠനകാലത്ത് തന്നെ പ്രഭാഷകനും കവിയുമായി അദ്ദേഹം അറിയപ്പെട്ടിരുന്നു. കവിതാസമാഹരങ്ങളും നോവലുകളും അടക്കം 37 പുസ്തകങ്ങളാണ് വൈരമുത്തു രചിച്ചത്. അവയില്‍ പലതും ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.