അമേരിക്കയെ ദോഷകരമായി ബാധിക്കുന്ന വ്യാപാരരീതികള്‍: ഇന്ത്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു 

By: 600002 On: Mar 13, 2026, 12:26 PM


യുഎസ് ഉല്‍പ്പാദന മേഖലയെ ബാധിക്കുന്ന മേഖലയെ ബാധിക്കുന്ന വ്യാപാരരീതികള്‍ കണ്ടെത്താനും നടപടിയെടുക്കാനുമായി ഇന്ത്യ, ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള വ്യാപാര പങ്കാളികള്‍ക്കെതിരെ യുഎസ് അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ചുമത്തിയ പകരംതീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം. 

അമേരിക്കയുടെ വ്യാപാരനിയമത്തിലെ 301 ആം വകുപ്പ് പ്രകാരം ഒരു രാജ്യം അധാര്‍മികമായ വ്യാപാര രീതികള്‍ പിന്തുടരുന്നുവെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടാല്‍ അവയ്‌ക്കെതിരെ തീരുവയോ ഇറക്കുമതി നിയന്ത്രണമോ ചുമത്താന്‍ വ്യവസ്ഥയുണ്ട്.